NEWS
ആലപ്പുഴയിൽ സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ
02/04/2025 11:18 AM IST
nila

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം പെൺകുട്ടി പ്രസവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
കഴിഞ്ഞ മാസമാണ് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് പെൺകുട്ടി പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











